ഡബ്ലിൻ: സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അഭിപ്രായ സർവ്വേ. നാഷണൽ ഓഫീസ് ഫോർ കമ്യൂണിറ്റി സേഫ്റ്റിയാണ് അഭിപ്രായ സർവ്വേയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 5 ന് ആരംഭിച്ച സർവ്വേ 27 വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കും. അടുത്ത മാസം വെബ്സൈറ്റിലൂടെയാകും ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.
2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി രാജ്യത്തെ കമ്യൂണിറ്റി സുരക്ഷ മെച്ചപ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് സർവ്വേയുടെ ലക്ഷ്യം. അഭിപ്രായ സർവ്വേയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

