ഡൊണഗൽ: ഡൊണഗലിൽ നിന്നും ഡബ്ലിനിലേക്കുള്ള പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) വിമാന സർവ്വീസിന്റെ കരാറിൽ സർക്കാരിന് വിമർശനം. ഉച്ച കഴിഞ്ഞുള്ള വിമാന സർവ്വീസുകൾ ഒഴിവാക്കുന്ന നടപടിയ്ക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ക്യാൻസർ രോഗികൾക്ക് ഏറ്റവും കൂടുതൽ ഉപകാരം നൽകുന്ന സർവ്വീസ് ആണ് ഇത്. ഇതേ തുടർന്നാണ് വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്.
നിലവിലെ ഷെഡ്യൂൾ അടുത്ത മാസം 29 വരെ നിലനിൽക്കും. ഈ മാസം 25 മുതൽ സേവനം തുടരുന്നത് ഉറപ്പാക്കുന്ന പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രയാൻ വ്യക്തമാക്കുന്നത്.
Discussion about this post

