ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രസീലിൽ നിന്നും നാടുകടത്തിയ വ്യക്തിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. വർഷങ്ങളായി ഇയാൾ സൗത്ത് അമേരിക്കൻ രാജ്യത്ത് തുടരുകയായിരുന്നു.
അരൂബോസിന്റെ കൊലയുമായി ബന്ധപ്പെട്ട് ഡിസംബറിലാണ് ബ്രസീലിൽവച്ച് ഇയാൾ അറസ്റ്റിലായത്. തുടർന്ന് ഇയാളെ അയർലൻഡിലേക്ക് നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിൽ ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. നേരത്തെ ഒരു യുവതിയും അറസ്റ്റിലായിരുന്നു.
Discussion about this post

