ഡബ്ലിൻ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ക്രാംബ്ലർ ബൈക്ക് അപകടങ്ങൾക്ക് ഇരയായത് ഏകദേശം 60 ഓളം പേർ. ഇവരിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഉൾപ്പെടുന്നു. 2021 മുതലുള്ള കണക്കുകൾ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പങ്കുവച്ചത്.
അഞ്ച് വർഷത്തിനിടെ സ്ക്രാംബ്ലർ ബൈക്ക് അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. 54 പേർക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ വർഷം സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് രണ്ട് പേരാണ് മരിച്ചത്. 2023 ൽ ഒരാൾക്കും ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ക്രാംബ്ലർ ബൈക്ക് ഓടിച്ചിരുന്നവർ ആയിരുന്നു. പരിക്കേറ്റവരിൽ 40 ഓളം പേരും ബൈക്ക് ഓടിച്ചിരുന്നവർ ആണെന്നും ആർഎസ്എയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

