ബെൽഫാസ്റ്റ്: അയർലന്റിൽ അതിശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് പ്രവചനം. ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രണ്ട് ന്യൂനമർദ്ദങ്ങൾ അയർലന്റിനെ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നുണ്ട്. ഇത് ശക്തിപ്രാപിച്ച് കൊടുങ്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിട്ടാകും രാജ്യത്ത് കാറ്റ് ആഞ്ഞ് വീശുക. നിലവിൽ അയർലന്റിൽ നിന്നും അകലെയാണ് ന്യൂനമർദ്ദങ്ങളുടെ സ്ഥാനം. ഇവ സാവധാനമാണ് രാജ്യത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജെറ്റ് സ്ട്രീമിനൊപ്പം ഇവ എങ്ങനെ ശക്തമാകും എന്നതിന്റെ അടിസ്ഥാനത്തിലാകും കൊടുങ്കാറ്റിന്റെ സാദ്ധ്യത.
Discussion about this post

