കോർക്ക്: ബെസ്ബറോയിലെ മദർ ആന്റ് ബേബി ഹോമിന്റെ സ്ഥാനത്ത് അപ്പാർട്ട്മെന്റ് നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. അപ്പാർട്ട്മെന്റിനായുള്ള അനുമതി ആസൂത്രണ കമ്മീഷൻ തള്ളി. ഇവിടെ അപ്പാർട്ട്മെന്റ് നിർമ്മിക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയാണ് തള്ളുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മേഖലയിലെ ഗ്രൗണ്ടിൽ വലിയ അപ്പാർട്ട്മെന്റ് സമുച്ചയം നിർമ്മിക്കാൻ പ്രമുഖ ഡവലപ്പർമാരായ എസ്റ്റുറി വ്യൂ എന്റർപ്രൈസസ് ആസൂത്രണ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പദ്ധതിയുമായി ഇവിഇ ആസൂത്രണ കമ്മീഷനെ സമീപിച്ചത്. പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി 140 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുകയാണ് ഇവരുടെ പദ്ധതി.
Discussion about this post

