ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റു. സംഭവത്തിൽ 20 വയസ്സുള്ള പ്രതി അറസ്റ്റിലായി. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കപെൽ സ്ട്രീറ്റിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രദേശത്ത് പോലീസുകാർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ കത്തിപോലത്തെ കൂർത്ത ആയുധവുമായി 20 കാരൻ അവിടെ എത്തി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാരന് കുത്തേറ്റത്. നിരവധി തവണ അദ്ദേഹത്തിന് കുത്തേറ്റു. 1984 ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 20 കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post

