ഡബ്ലിൻ: ഭവന നിർമ്മാണങ്ങൾക്കായി ഭവന വകുപ്പിന് അധിക ധനസഹായം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 700 മില്യൺ യൂറോയാണ് വകുപ്പിന് അധികമായി നൽകുന്നത്. ഇതോടെ 2025 ലേക്കുള്ള വകുപ്പിന്റെ മൊത്തത്തിലുള്ള വിഹിതം 1.4 ബില്യൺ യൂറോയിലധികമായി.
കഴിഞ്ഞ ആഴ്ച ദേശീയ വികസന പദ്ധതിയുടെ ഭാഗമായി ഭവനവകുപ്പിന് 40 ബില്യൺ യൂറോ സഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായം നൽകുന്നത്. അധികസഹായം സെക്കൻഡ് ഹാൻഡ് ഏറ്റെടുക്കലുകൾക്കും ടെനന്റ് ഇൻ സിറ്റു സ്കീമിനും ഫണ്ട് നൽകുന്നതിനും പ്രയോജനപ്പെടുത്തും. ഇതിന് പുറമേ ഒഴിഞ്ഞുകിടക്കലുകൾ പരിഹരിക്കുന്നതിനും വിനിയോഗിക്കും.
Discussion about this post

