ഡൗൺ: വേർപിരിയൽ പ്രഖ്യാപിച്ച് ടെലിവിഷൻ അവതാരകരായ ക്യാറ്റ് ഡീലിയും പാട്രിക് കീൽറ്റിയും. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇരുവരുടെയും വേർപിരിയിൽ സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ദിസ് മോണിംഗ് ഷോയുടെ അവതാരികയാണ് ക്യാറ്റ് ഡീലി. കീൽറ്റി ദി ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനാണ്. 2012 സെപ്തംബറിൽ റോമിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നതായി ആരാധകരെ അറിയിച്ചത്. വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും ചേർന്ന് തീരുമാനം എടുത്തിരിക്കുന്നു. ഇതിൽ മറ്റാരുടെയും ഇടപെടൽ ഇല്ല. ഞങ്ങളുടെ കുട്ടികൾ എല്ലായ്പ്പോഴും ഞങ്ങൾ നല്ല രക്ഷിതാക്കൾ ആയിരിക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

