ഡബ്ലിൻ: ഇത്തവണത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ യാത്രികർ എത്തുമെന്ന് വിലയിരുത്തൽ. അര മില്യണിലധിം പേർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് അവധിയുള്ളത്.
വെള്ളി, ഞായർ ദിവസങ്ങളിൽ വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. 1,30,000 പേർ ഇതുവഴി കടന്ന് പോയേക്കാമെന്നാണ് കരുതുന്നത്. തിരക്ക് പരിഗണിച്ച് യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് വലിയ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടാറുള്ളതെന്ന് ഡബ്ലിൻ വിമാനത്താവള വക്താവ് പറഞ്ഞു. ഈ വർഷവും ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

