ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്നുകൾ അടച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുന:സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

