Author: sreejithakvijayan

ബെൽഫാസ്റ്റ്: സ്റ്റോർമോണ്ടിലും പരിസരത്തും നിരീക്ഷണം ശക്തമാക്കി. ശുചിമുറികൾ തകരാറിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ടിയുവി എംഎൽഎ തിമോത്തി ഗാസ്റ്റൺ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെയായി സ്‌റ്റോർമോണ്ടിലെ സിങ്കുകളിൽ വസ്തുക്കൾ അടഞ്ഞ് വെള്ളം പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതിന് പുറമേ ശുചിമുറികളിലേക്കുള്ള ടാപ്പുകൾ തുറന്നിട്ട് പ്രളയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അടുത്തിടെയായി ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കെറിയർ സർവ്വീസായ ഫാസ്റ്റ്‌വേയുടെ ഡെലിവറിയിൽ കാലതാമസം നേരിടും. മാതൃകമ്പനിയായ നൂവിയോൺ റിസീവർഷിപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഡെലിവറിയിൽ കാലതാമസം ഉണ്ടാകുക. പാഴ്‌സലുകൾ ലഭിക്കാൻ ഒരു പക്ഷേ രണ്ട് ആഴ്ചയോളം സമയം എടുത്തേക്കാമെന്ന് അധികൃതർ അറിയിച്ചു. 50,000 പാഴ്‌സലുകൾ ഇപ്പോഴും വിതരണം ചെയ്യാൻ ഉണ്ട്. കഴിഞ്ഞ ആഴ്ച ഇത് 55,000 ആയിരുന്നു. ഒരാഴ്ചയ്ക്കിടെ 5000 പാഴ്‌സലുകൾ ഡെലിവറി ചെയ്യാൻ മാത്രമാണ് ഫാസ്റ്റ്‌വേക്ക് കഴിഞ്ഞത്.

Read More

ലൗത്ത്:കൗണ്ടി ലൗത്തിലെ ദ്രോഗഡയിൽ താമസ സ്ഥലത്ത് തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 8.15 ഓട് കൂടിയായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം നിരവധി പേർ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. പുക ശ്വസിച്ച് ചിലർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇവർക്ക് അതിവേഗം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Read More

ബെൽഫാസ്റ്റ്: ആർതർ ബെറിമാന്റെ കൊലപാതകത്തിൽ പുതിയ അപേക്ഷയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണം എന്ന് പോലീസ് അറിയിച്ചു. 24 വർഷങ്ങൾക്ക് മുൻപാണ് ബെറിമാൻ കൊല്ലപ്പെട്ടത്. 2001 ഔക്ടോബർ 31 ന് രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഈസ്റ്റ് ബെൽഫാസ്റ്റിലെ വൂഡ്‌സ്റ്റോക്കിൽ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അന്ന് മുതൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

ടിപ്പററി: വടക്കൻ ടിപ്പററിയിലെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുയോഗം ചേർന്നു. വ്യാഴാഴ്ച വൈകീട്ട് തൂമേവരയിൽ ആയിരുന്നു യോഗം ചേർന്നത്. യോഗത്തിൽ 200 ഓളം പേർ പങ്കെടുത്തു. മുൻ ഐഎഫ്എ പ്രസിഡന്റ് ടിം കള്ളിനനാണ് യോഗം സംഘടിപ്പത്. അദ്ദേഹമാണ് പ്ലാന്റ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ചർച്ച നടത്തിയത്. പ്ലാന്റ് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടമാണ് ചർച്ച. ഇതുവരെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തിനായി അനുമതി സമർപ്പിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ആസൂത്രണ കമ്മീഷൻ മുൻപാകെയാണ് ആദ്യ അപേക്ഷ സമർപ്പിക്കേണ്ടത്.

Read More

ഡബ്ലിൻ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് അവസാനിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിവരെ ആയിരുന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതേസമയം വെള്ളിയാഴ്ച അതിശക്തമായ മഴ ആയിരുന്നു അയർലൻഡിൽ അനുഭവപ്പെട്ടത്. കാർലോ, കിൽക്കെന്നി, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഇടിമിന്നലിനെ തുടർന്നുള്ള യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. രാത്രി ഏഴ് മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നിരുന്നു.

Read More

ഡബ്ലിൻ: ഹാലോവീൻ ദിനമായ വെള്ളിയാഴ്ച ഡബ്ലിൻ ഫയർ ഫോഴ്‌സിന് ലഭിച്ചത് 600 ലേറെ ഫോൺ കോളുകൾ. തീപിടിത്തവുമായി ബന്ധപ്പെട്ട് 244 ഫോൺ കോളുകളും, ആംബുലൻസ് സേവനം ആവശ്യപ്പെട്ട് 401 ഫോൺ കോളുകളും ആയിരുന്നു ഇന്നലെ ഡബ്ലിൻ ഫയർ ഫോഴ്‌സിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഹാലോവീൻ ദിനവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ലഭിച്ച കോളുകളുടെ എണ്ണം വളരെ കൂടുതലാണ്. കിഴക്കൻ മേഖലയിൽ നിന്നുമാണ് ഫയർഫോഴ്‌സ് അംഗങ്ങൾക്ക് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ ലഭിച്ചത്. തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള 140 കോളുകൾ അംഗങ്ങൾക്ക് ലഭിച്ചു. നാവനിലെ ഫയർ സ്റ്റേഷൻ ഓഫീസുകളിലേക്ക് എട്ട് കോളുകളാണ് ലഭിച്ചത്.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. അൻ ചീത്രൂവയിലെ ബോത്തർ ബുയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും ഉയർന്നു. ഏറ്റവും ഒടുവിലായുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം 16,000 ത്തിലധികമായി ഉയർന്നിട്ടുണ്ട്. ഭവന വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തവിട്ടത്. ഭവന വകുപ്പിന്റെ കണക്കുകൾ പ്രകാരം 16,614 ഭവന രഹിതരാണ് രാജ്യത്ത് ഉള്ളത്. ഈ വർഷം ജനുവരിയിലെ കണക്കുകൾ പ്രകാരം അയർലൻഡിൽ 10,683 ഭവന രഹിതർ ആയിരുന്നു ഉണ്ടായിരുന്നത്. സെപ്തംബറിൽ ഇത് 11,376 ആയി ഉയർന്നു. 6.5 ശതമാനത്തിന്റെ വർധനവാണ് ഭവന രഹിതരുടെ എണ്ണത്തിൽ ഇക്കാലയളവിൽ ഉണ്ടായത്.

Read More

ബെൽഫാസ്റ്റ്: ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായി ബെൽഫാസ്റ്റ് നഗരം. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയതിനാൽ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് നഗരവാസികൾക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ ബെൽഫാസ്റ്റിൽ ശക്തമായ മഴ ആയിരുന്നു. സൗത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു മഴ കനത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ലഗൻബാങ്ക്, ലിസ്‌ബേൺ, ബൗച്ചർ, എന്നീ റോഡുകളും ബൊട്ടാണിക് അവന്യൂവും പൂർണമായി വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്‌ക്കേണ്ടതായി വന്നു. ആൽബർട്ട്ബ്രിഡ്ജ് റോഡ് ഉൾപ്പെടെ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കം ചില ബസ് സർവീസുകളെ ബാധിച്ചു. വെള്ളം കയറിയതിനാൽ ബാംഗൂർ സ്റ്റേഷൻ അടച്ചിട്ടു.

Read More