- ടിപ്പററിയിലെ കൊലപാതകം; യുവതിയുടെ വിവരങ്ങൾ പുറത്ത്
- ഡബ്ലിനിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ടു; യുവാവിന് പരിക്ക്
- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
Author: sreejithakvijayan
ഡൊണഗൽ: ലണ്ടനിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഡൊണഗൽ സ്വദേശി അറസ്റ്റിൽ. ബൻക്രാനയിലെ ഹീത്ത് പാർക്കിലെ താമസക്കാരനായ മൈക്കിൾ മക്ലാഫ്‌ളിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31 ന് ആയിരുന്നു ഇയാൾ ഓടിച്ചിരുന്ന വാഹനം ഇടിച്ച് 65 കാരിയ്ക്ക് സാരമായി പരിക്കേറ്റത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ സൗത്ത്എൻഡ് ലൈനിൽ ആയിരുന്നു സംഭവം. വാഹനം ഇടിച്ചതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 65 കാരി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇയാൾക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഉൾപ്പെടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ടിപ്പററി: ടിപ്പററിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പററിയിലെ ബേർഡ്ഹില്ലിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്നു 40 കാരൻ. ഇതിനിടെ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിന്റെ മൃതേദഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലെ ജനസംഖ്യ അനിയന്ത്രിതമാം വിധം വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി പ്രിസൺ ചീഫ് ഇൻസ്‌പെക്ടർ മാർക്ക് കെല്ലി. ജയിലിലെ പ്രശ്‌നം പരിഹരിക്കാനായി നിർമ്മാണ പ്രവർത്തനങ്ങളിൽ ആണ് സർക്കാരിന്റെ ശ്രദ്ധ. എന്നാൽ ഇതിന് പകരം ബദൽമാർഗ്ഗങ്ങൾ അന്വേഷിക്കുകയായിരിക്കും മികച്ചതെന്നും കെല്ലി പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻപെങ്ങും ഇല്ലാത്ത വിധം ഐറിഷ് ജയിലുകളിൽ ജനസംഖ്യ ഉയരുകയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ ജനസംഖ്യാ വർധനവിന് സമാനമായ അവസ്ഥയാണ് അയർലൻഡിലും ഉള്ളത്. നിർമ്മാണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ ഇത് പ്രാവർത്തികം ആകുന്നുമില്ല. ജയിൽ ബദൽ രീതികൾ സ്വീകരിക്കുകയായിരിക്കും പ്രശ്‌ന പരിഹാരത്തിന് ഉതകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിമെറിക്ക്: മലങ്കര കത്തോലിക്ക കമ്യൂണിറ്റിയ്ക്കായുള്ള പുതിയ മാസ് സെന്ററിന്റെ ഉദ്ഘാടനം 22 ന് ( ശനിയാഴ്ച). ലിമെറിക്ക് സിറ്റിയിലെ സെന്റ് നിക്കോളാസ് ദൈവാലയത്തിൽവച്ചാണ് ഉദ്ഘാടന പരിപാടികൾ നടക്കുന്നത്. രാവിലെ 10.30 ന് വിശുദ്ധ കുർബാനയോടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ആരംഭം കുറിയ്ക്കും. ഉദ്ഘാടന പരിപാടിയിലേക്ക് പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാദർ ജൊവാക്കിം പണ്ടാരംകുടിയിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് +353 89 250 3585 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഡബ്ലിൻ: റോബോട്ടിക്‌സിലെ ഒളിമ്പിക്‌സിൽ മികച്ച നേട്ടം സ്വന്തമാക്കി അയർലൻഡ്. മലയാളി വിദ്യാർത്ഥികളുടെ പങ്കാളിത്തം നേട്ടത്തിൽ നിർണായകമായി. മലയാളി വിദ്യാർത്ഥികളായ ജോയൽ ഇമ്മാനുവൽ അമൽ രാജേഷ് എന്നിവരായിരുന്നു റോബോട്ടിക്‌സിലെ ഒളിമ്പിക്‌സിന്റെ ഭാഗം ആയത്. അമേരിക്കയിലെ പനാമ സിറ്റിയിൽ ആയിരുന്നു മത്സരങ്ങൾ. ഒളിമ്പിക്‌സിൽ അയർലൻഡിന് എട്ടാം സ്ഥാനമാണ്. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ആയിരുന്നു പരിപാടി. 190 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമായി. 600 ലധികം ടീമുകൾ ആയിരുന്നു ഒളിമ്പിക്‌സിൽ പങ്കെടുത്തത്.
ഡബ്ലിൻ: ഇന്റർനാഷണൽ ബോക്‌സിംഗ് പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരെ അയർലൻഡിന് വിജയം. ഇന്ത്യയുടെ 10 നെതിരെ 26 വിന്നുകളാണ് അയർലൻഡ് നേടിയത്. കഴിഞ്ഞ ദിവസം ഡബ്ലിനിൽ ആയിരുന്നു മത്സരം അരങ്ങേറിയത്. ആൻട്രിം (3), ഡൗൺ (1), ഡബ്ലിൻ (8), ഗോൾവേ (2),പോർട്ട് ലീഷ് (1), ലെട്രിം (1), മയോ (2), വെസ്റ്റ്മീത്ത് (2) എന്നിവിടങ്ങളിൽ നിന്നുള്ള ബോക്‌സർമാരാണ് അയർലൻഡിനായി മത്സരിച്ചത്. 20 മത്സരങ്ങളിൽ 14 വിജയങ്ങൾ അയർലൻഡ് നേടി.
ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള കാലാവസ്ഥ തുടരും. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേയ്ക്ക് രാജ്യത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചില സമയങ്ങളിൽ മഴ ശക്തമാകും. അതേസമയം താപനിലയിൽ വരും ദിവസങ്ങളിൽ നേരിയ വർധനവും കാണാം. ഇന്ന് പകൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയോടെ മഴ സജീവമാകും. ചിലപ്പോൾ മഴ ശക്തമാകും. 9 മുതൽ 12 ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: അയർലൻഡിൽ പുതിയ വാപ്പ് നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ആയിരുന്നു ഇത്. ഒരു മില്ലി ലിറ്റർ ഇ-ലിക്വിഡിന് 50 സെന്റ് എന്ന നിരക്കിലാണ് നികുതി ഈടാക്കുക. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉടൻ നടപ്പിലാക്കുമെന്ന് സെപ്തംബറിൽ ധനമന്ത്രി പാസ്‌കൽ ഡോണോഹോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ നികുതി ഈടാക്കുന്നത്. യുവാക്കൾക്കിടയിൽ വാപ്പ് ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.
ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 34 കാരനായ മാക്‌സ്‌വെൽ ഇറ്റുമെലാങ് മോസിയയ്ക്ക് ആണ് ശിക്ഷ വിധിച്ചത്. 20 മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. 2019 ൽ ആയിരുന്നു സംഭവം. ഡേറ്റിംഗിനിടെ ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. കോടതിയിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ ഇ -സ്‌കൂട്ടർ മോഷ്ടാക്കളെ പിടികൂടി പോലീസ്. ഡബ്ലിനിലെ സ്വോർഡ്‌സ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 3.15 ന് സ്‌കൂട്ടർ മോഷണം പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
