പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും ഐറിഷ് വനിത ഉൾപ്പെടെ ഒൻപത് പേരെ തട്ടിക്കൊണ്ട് പോയി. മായോയിലെ വെസ്റ്റ്പോർട്ട് സ്വദേശിയായ ജെന ഹെറാട്ടിയെ ആണ് തട്ടിക്കൊണ്ട് പോയത്. ജെനയുടെ മൂന്ന് വയസ്സുള്ള കുഞ്ഞും ഒൻപതംഗ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഹെയ്തിയുടെ തലസ്ഥാന നഗരിയ്ക്ക് സമീപം കെൻസ്കോഫിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലായിരുന്നു ജെനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവർക്ക് പുറമേ അനാഥാലയത്തിലെ ജീവനക്കാരായ ഏഴ് പേരെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 2021 ൽ ക്രോയിക്സ് ഡെസ് ബക്കറ്റ്സിൽ നിന്നും രണ്ട് ഫ്രഞ്ച് വൈദികർ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ട് പോയിരുന്നു.
Discussion about this post

