മാഡ്രിഡ്: സ്പെയിനിൽ ഐറിഷ് വിനോദ സഞ്ചാരികൾക്ക് നേരെ കൗമാരക്കാരുടെ ആക്രമണം. അവധിക്കാലം ആസ്വദിക്കാൻ പോയ പങ്കാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
നെർജയിൽ ഇവർ താമസിക്കുന്ന ഹോട്ടലിന് സമീപം ആയിരുന്നു സംഭവം. ഹോട്ടലിലേക്ക് നടക്കുന്നതിനിടെ ഒരു സംഘം കൗമാരക്കാർ ഇവരെ തടയുകയായിരുന്നു. പിന്നാലെ ആക്രമിച്ചു. മുഖത്തുൾപ്പെടെയാണ് ഇവർക്ക് പരിക്കേറ്റിരിക്കുന്നത്. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

