ടൈറോൺ: കൗണ്ടി ടൈറോണിലെ ഒമാഗിൽ കാറിന് തീപിടിച്ച സംഭവത്തിൽ മരിച്ചത് സ്ത്രീയെന്ന് കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾക്ക് പിന്നാലെയാണ് ഇക്കാര്യം പോലീസ് പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കൊല്ലപ്പെട്ട സ്ത്രീയ്ക്ക് ഏകദേശം 50 വയസ്സ് പ്രായം വരും. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ശനിയാഴ്ചയാണ് ഒമാഗിൽ അതിദാരുണമായ സംഭവം ഉണ്ടായത്. കാറിന് ആരോ മനപ്പൂർവ്വം തീയിട്ടെന്നാണ് പോലീസിന്റെ സംശയം.
Discussion about this post

