ഡബ്ലിൻ: ഫ്ളോറിസ് കൊടുങ്കാറ്റ് തീരം തൊട്ടതോടെ ഇരുട്ടിലായി അയർലന്റ്. വിവിധ കൗണ്ടികളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാറ്റിന്റെ സ്വാധീന ഫലമായി മഴയും കാറ്റും തണുത്ത കാലാവസ്ഥയുമാണ് വിവിധ കൗണ്ടികളിൽ അനുഭവപ്പെടുന്നത്.
8,000 ത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും കറന്റില്ലെന്നാണ് വിവരം. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ ഉണ്ടായതാണ് ഇതിന് കാരണമായത്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇസിബി അംഗങ്ങൾ ശ്രമിക്കുന്നുണ്ട്. ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി.
ഫ്ളോറിസിന്റെ പശ്ചാത്തലത്തിൽ എട്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പുള്ള കൗണ്ടികളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

