ലൗത്ത്: അയർലന്റിൽ പോലീസ് വാഹനത്തിന് നേരെ വാഹനം ഓടിച്ച് കയറ്റി യുവാവിന്റെ പരാക്രമം. കൗണ്ടി ലൗത്തിലെ ഡണ്ടൽക്കിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിക്രമം ഉണ്ടായത്. ബാങ്ക് വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പരിശോധനയിൽ ആയിരുന്നു സംഘം. ഇതിനിടെ നോർതേൺ അയർലന്റ് രജിസ്ട്രേഷനുള്ള ഓഡി കാർ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ വാഹനം തടയാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് വാഹനത്തിന് നേരെ ഡ്രൈവർ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

