- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: ലെബനനിൽ ഉടൻ ഐറിഷ് സേനാംഗങ്ങളെ വിന്യസിക്കും. യുഎസ് സമാധാനപാലന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവരെ വിന്യസിക്കുന്നത്. 350 സൈനികരാണ് ദൗത്യത്തിന്റെ ഭാഗമായത്. 27ാമത് ഇൻഫൻട്രി ബറ്റാലിയനിലെ അംഗങ്ങളെ വെള്ളിയാഴ്ച വെസ്റ്റ്മീത്തിലെ അത്ലോണിലുള്ള കസ്റ്റ്യൂം ബാരക്കിൽ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ചേർന്ന് വിലയിരുത്തും. ഐറിഷ് സൈനികർ ഉൾപ്പെടെയുള്ള സമാധാന സേനാംഗങ്ങളെ 2027 വരെ ലെബനനിൽ തുടരാൻ ഐക്യരാഷ്ട്രസഭ അനുവദിച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഉപഭോക്തൃചിലവിൽ വൻ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചിലവുകൾ 2.7 ശതമാനം വർധിച്ചു. 2024 സെപ്തംബർ മുതൽ ഈ വർഷം സെപ്തംബർ വരെയുള്ള കണക്കുകൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് പുറത്തുവിട്ടത്. ഭക്ഷണം, ആൽക്കഹോൾ അടങ്ങാത്ത പാനീയങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർധനവ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യോത്പന്നങ്ങളുടെയും പാനീയങ്ങളുടെയും വില 4.7 ശതമാനം വർധിച്ചു. മറ്റ് സേവനങ്ങളുടെ വില 3.7 ശതമാനം വർധിച്ചു. ഈ വർഷം ഓഗസ്റ്റ് മാസം വരെ 2.0 ശതമാനം ആയിരുന്നു വർധനവ്. അതേസമയം ഫർണിഷിംഗ്, ഹൗസ് ഹോൾഡ് എക്വുപ്‌മെന്റ്‌സുകൾ എന്നിവയ്ക്ക് വില കുറഞ്ഞിട്ടുണ്ട്.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്ഗീ ടെറസ് മേഖലയിൽ ആയിരുന്നു സംഭവം. വിവരം ലഭിച്ച് പ്രദേശത്ത് എത്തിയ പോലീസ് കണ്ടത് ബോധരഹിതനായി കിടക്കുന്ന യുവാവിനെയാണ്. ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
കോർക്ക്: കൗണ്ടി കോർക്കിൽ കടലിൽ അകപ്പെട്ട നാല് പേരെ രക്ഷിച്ചു. കോർക്കിലെ കാസിൽടൗൺബെറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രാത്രി 8.45 ഓടെയായിരുന്നു നാലംഗ സംഘം അപകടത്തിൽപ്പെട്ടത്. കാസിൽടൗൺബെരെയിലെ പ്രധാന പിയറിനും ഡിനീഷ് ദ്വീപിലെ ഡിനീഷ് പിയറിനും ഇടയിലാണ് സംഭവം നടന്നത്. മത്സ്യത്തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് പാറയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഇതിലേക്ക് വെള്ളം കയറി. ബോട്ട് മുങ്ങിയതിന് പിന്നാലെ അടിയന്തിര സേവനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തി ഇവരെ രക്ഷിച്ചു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വാഹനാപകടം. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. ഡാം സ്ട്രീറ്റിലായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചു. ഗതാഗത നിയന്ത്രണവും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള സമയം അടുത്ത മാസം ആദ്യവാരം അവസാനിക്കും. നവംബർ 7 ആണ് ടാക്‌സ് അടയ്ക്കാനുള്ള അവസാന തിയതി. ഇതുവരെ 5,50,000 റിട്ടേണുകൾ ലഭിച്ചതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഫയൽ ചെയ്തവരെക്കാൾ കൂടുതൽ പേർ ഇനി പുറത്തുണ്ട്. ഈ സാഹചര്യത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് അധികൃതർ അറിയിച്ചു. ഫയൽ ചെയ്യേണ്ടത് സംബന്ധിച്ച നിർദ്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 1.5 മില്യൺ ഉടമകളാണ് ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തത്.
ഡബ്ലിൻ: സ്വയം വിൽപ്പനയ്ക്ക് വച്ച് അയർലൻഡിലെ പ്രമുഖ ബാങ്കുകളിൽ ഒന്നായ പിടിഎസ്ബി. ബാങ്കിന്റെ വളർച്ചയ്ക്കായി പുതിയ ഉടമയെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം പുതിയ പ്രഖ്യാപനം ബാങ്കിംഗ് സേവനങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ തടസ്സമാകില്ലെന്ന് പിടിഎസ്ബി വ്യക്തമാക്കി. ബാങ്കിന്റെ ബോർഡാണ് പുതിയ ഉടമയ്ക്കായുള്ള ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ബാങ്കിന്റെ ഉയർച്ചയ്ക്കായി ദീർഘകാലത്തേയ്ക്കായി ഒരു ഉടമയെ ആണ് ബോർഡിന് ആവശ്യം. അടുത്ത കാലത്തായി അന്തരാഷ്ട്ര നിക്ഷേപകർക്ക് ബാങ്കിന്റെ ഓഹരികളോടുള്ള താത്പര്യം വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പിടിഎസ്ബി പുതിയ ഉടമയെ തേടുന്നത്.
ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ ഒൻപത് മാസത്തിനിടെ സഞ്ചാരികളുടെ എണ്ണത്തിൽ 7.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ്. സന്ദർശകരുടെ എണ്ണത്തിൽ മാത്രമല്ല ഇവിടെ ചിലവഴിയ്ക്കുന്ന തുകയുടെ കാര്യത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ചിലവാക്കലിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ആദ്യ ഒൻപത് മാസങ്ങളിൽ 48.51 ലക്ഷം സഞ്ചാരികളാണ് അയർലൻഡിൽ എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 52.45 ലക്ഷം ആയിരുന്നു. 3.94 ലക്ഷം കുറവാണ് ഇക്കുറി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് പിപിഎസ് നമ്പർ നേടുന്നതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇക്കാര്യം വെളിവാക്കുന്നത്. അയർലൻഡിൽ പിപിഎസ് നമ്പർ നേടുന്ന വിദേശ രാജ്യക്കാരിൽ മുൻ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ വർഷം ഓഗസ്റ്റുവരെ 13,281 ഇന്ത്യക്കാരാണ് പിപിഎസ് നമ്പർ നേടിയത്. അയർലൻഡിലെ തൊഴിൽ മേഖലയാണ് ഇന്ത്യക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം. തൊഴിൽ രംഗത്ത് കൂടുതൽ ഇന്ത്യക്കാരെ വേണമെന്ന ആവശ്യം തൊഴിലുടമകൾ പോലും ഉയർത്തുന്നുണ്ട്. ഈ വർഷം അവസാനം ആകുമ്പോഴേയ്ക്കും പിപിഎസ് നമ്പറുകൾ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം 25,000 ത്തിൽ എത്തുമെന്നാണ് സൂചനകൾ.
കോർക്ക്: ബസ് കണക്ട്‌സ് കോർക്ക് പദ്ധതിയ്ക്ക് പച്ചക്കൊടി വീശി സർക്കാർ. ഇതോടെ കോർക്കിന്റെ സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യത്തെ ചുവടുവയ്പ്പായി. സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഇനി നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്ലാനിംഗ് കമ്മീഷൻ മുൻപാകെ അപേക്ഷ നൽകും. അടുത്ത വർഷം ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് വിവരം. ബസ്, സൈക്ലിംഗ് ശൃംഖലയുടെ നവീകരണ പദ്ധതിയാണ് ബസ് കണക്ട്‌സ് കോർക്ക്. പൊതുജനങ്ങളുമായുള്ള വിശദമായ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ പദ്ധതി വികസിപ്പിച്ചത്. 2.3 ബില്യൺ യൂറോ മുതൽ 3.5 ബില്യൺ യൂറോവരെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
