- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ബെൽഫാസ്റ്റ്: ദീപാവലി വിപുലമായി ആഘോഷിച്ച് ബെൽഫാസ്റ്റ് സുദർശനം കുടുംബാംഗങ്ങൾ. ഷാങ്കിൽ റോഡ് സ്‌പെക്ട്രം സെന്ററിൽ നടന്ന വർണാഭമായ ആഘോഷത്തിൽ നിരവധി പേർ പങ്കാളികളായി. വൈവിധ്യമാർന്ന നൃത്ത സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സുദർശനം ട്രസ്റ്റീ ഡോക്ടർ ഉമേഷ് വിജയം സ്വാഗത പ്രസംഗം നടത്തി. നോർത്ത് ബെൽഫാസ്റ്റ് എംഎൽഎ ബ്രിയാൻ കിംഗ്സ്റ്റൺ, ഒളിപ്യൻ ഡാം മേരി പീറ്റേഴ്‌സ്, ഇന്ത്യൻ കമ്യൂണിറ്റിയുടെ അഭ്യുദയ കാംക്ഷി മെർവിൻ എൽഡർ, ഷാങ്കിൽ ആൾട്ടർനേറ്റീവ്‌സ് ഡയറക്ടർ ബില്ലി ഡർമ്മോണ്ട് എന്നിവർ പരിപാടിയിൽ വിശിഷ്ട അതിഥികളായി.
ബെൽഫാസ്റ്റ്: ഹാലോവീൻ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ ജനതയ്ക്ക് മുന്നറിയിപ്പുമായി ബെൽഫാസ്റ്റ് പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ആരും തന്നെ ഏർപ്പെടെരുതെന്ന് പോലീസ് അറിയിച്ചു. സൗത്ത് ബെൽഫാസ്റ്റ് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പുള്ളത്. ബെൽഫാസ്റ്റ് ബ്രോഡ് വേ മേഖലയിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രധാനപ്പെട്ട ഒരു പ്രശ്നമായി തുടരുകയാണ്. കഴിഞ്ഞ വർഷം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതെല്ലാം സമൂഹത്തെ ദോഷമായി ബാധിച്ചിരുന്നു. 2024 ഏപ്രിൽ മുതലുള്ള 12 മാസങ്ങളിൽ 730 സംഭവങ്ങളിലാണ് പോലീസ് ഇടപെട്ടത്. മേഖലയിൽ 9,000 മണിക്കൂർ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ഇരയായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് ശേഖരിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. നടന്ന് പോകുന്നതിനിടെ തടഞ്ഞ് നിർത്തി നാലംഗ സംഘം അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ പോലീസിന് നൽകിയ മൊഴി. അക്രമി സംഘം ഇവരെ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
ഡബ്ലിൻ: അയർലൻഡിലെ കുടിയേറ്റ നയങ്ങളിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നയങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെ പുന:പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിലെ അഭയാർത്ഥി സംവിധാനം കാര്യമായി പ്രവർത്തിക്കുന്നില്ലെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച സിറ്റി വെസ്റ്റിൽ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിറ്റി വെസ്റ്റിൽ ഉണ്ടായ അക്രമ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു. അതേസമയം സൈമൺ ഹാരിസിന്റെ പ്രതികരണം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് പേർ പിടിയിൽ. രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 34 ഉം 28 ഉം വയസ്സുള്ള പുരുഷന്മാരും 22 ഉം 38 ഉം വയസ്സുള്ള യുവതികളുമാണ് പിടിയിലായത്. കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന തരത്തിലാണ് കേസ് പരിഗണിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് റോയൽ അവന്യൂവിൽവച്ച് വിനോദസഞ്ചാരികളായ രണ്ട് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് പിടിയിലായത് നിരവധി പേർ. വ്യാഴാഴ്ച രാവിലെ മുതൽ ചെവ്വാഴ്ച വരെ ആയിരക്കണക്കിന് പേരാണ് നടപടി നേരിട്ടത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് നാല് ദിവസത്തിനിടെ 153 പേർ അറസ്റ്റിലായി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 300 പേർക്ക് മേൽ ഗാർഡയുടെ റോഡ് സുരക്ഷാ വിഭാഗം പിഴ ചുമത്തി. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗുരുതരമായ ഏഴ് വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. ചെക്‌പോയിന്റുകളിൽ ആയിരക്കണക്കിന് പേരെ പരിശോധിച്ചു. 3,000 പേരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സിൽ റിനാനിനടത്തുള്ള ടുള്ളിനാഗ്ലാഗിനിലെ ആർ262 ൽ ആയിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ 80 കാരി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. സംഭവത്തിൽ 80 വയസ്സ് പ്രായമുള്ള മറ്റൊരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെസ്റ്റ്മീത്ത്: പീഡനക്കേസിൽ വിരമിച്ച പ്രതിരോധ സേനാംഗത്തിന് തടവ് ശിക്ഷ. 40 വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 78 കാരനാണ് കേസിലെ പ്രതി. ഇയാൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വെസ്റ്റ്മീത്തിൽ 1981 ലാണ് സംഭവം ഉണ്ടായത്. 78 കാരൻ ഉപദ്രവിക്കുമ്പോൾ ഏകദേശം 14 വയസ്സ് ആയിരുന്നു പെൺകുട്ടിയുടെ പ്രായം. വീട്ടിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു പീഡനം. കുട്ടി ഈ വിവരം പുറത്തുപറഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജയിലുകളിലേക്കുള്ള മയക്കുമരുന്ന് വിതരണം തടയുക ലക്ഷ്യമിട്ടായിരുന്നു മേഖലയിൽ പരിശോധന. ഇതിൽ 40,000 യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കൈമാറാൻ ഉപയോഗിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇവരുടെ മോഷണം എന്നും പോലീസ് വിലയിരുത്തുന്നു. വിദേശ വിപണി ലക്ഷ്യമിട്ടാണ് ക്രിമിനൽ സംഘങ്ങളുടെ മോഷണം. മോഷ്ടിച്ച വാഹനം പൊളിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവരുടെ രീതി. വാഹനങ്ങളുടെ കീലെസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവർക്ക് അറിയാമെന്നും പോലീസ് പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
