Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10,099 കുട്ടികളാണ് സിഡിഎൻടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ജൂണിൽ 10,714 കുട്ടികൾ ആയിരുന്നു കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്നത്. എന്നാൽ മൂന്ന് മാസം കൊണ്ട് 700 ഓളം കുട്ടികൾക്ക് ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. നിലവിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള കുട്ടികളിൽ 6,593 പേർ 12 മാസമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നവരാണ്.

Read More

ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. ഡീപ്പ് ഫേക്ക് പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. യഥാർത്ഥ വ്യാപാര സ്ഥാപനത്തിന്റേതെന്ന് തോന്നിക്കുന്ന ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായാൽ വൻ സാമ്പത്തിക നഷ്ടമായിരിക്കും ഫലം.

Read More

ഡബ്ലിൻ: അടുത്ത സമ്മറിൽ ഡബ്ലിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായിക കാറ്റി പെറി എത്തുന്നു. അമേരിക്കൻ ഗായിക ഡബ്ലിനിൽ തന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചു. ജൂൺ 24 ന് മലഹൈഡ് കാസിലിൽ ആണ് കാറ്റി പെറി പാടുക. ഒരു ദശാബ്ദത്തിന് ശേഷമുള്ള കാറ്റി പെറിയുടെ ആദ്യ സംഗീത പരിപാടിയാണ് ഡബ്ലിനിൽ അരങ്ങേറുന്നത്. പരിപാടിയ്ക്കായുള്ള ടിക്കറ്റുകളുടെ വിൽപ്പന നവംബർ 14 മുതൽ ആരംഭിക്കും. 69.90 യൂറോ മുതൽ 79.90 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്.

Read More

ഡബ്ലിൻ: അയർലൻഡിൽ മഴ കൂടുതൽ ശക്തമാകുന്നു. കൂടുതൽ കൗണ്ടികളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ യെല്ലോ വാണിംഗിൽ മെറ്റ് ഐറാൻ മാറ്റം വരുത്തി. നാളെ ആറ് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് അർധരാത്രി മുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ വൈകീട്ട് ആറ് മണിവരെയാണ് യെല്ലോ വാണിംഗ് ഉണ്ടാകുക.

Read More

ഡബ്ലിൻ: ഉറക്കമില്ലാതെ ഐറിഷ് ജനത. അയർലൻഡിലെ ആളുകൾക്ക് ഉറക്കം കുറയുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രാജ്യത്ത് മൂന്നിൽ ഒരാൾക്കും രാത്രിയിൽ ആറ് മണിക്കൂർ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് മുൻപ് ഉറക്കമില്ലാത്തവരുടെ തോത് 25 ശതമാനം ആയിരുന്നു. എന്നാൽ ഇത് ഇപ്പോൾ 32 ശതമാനം ആയി ഉയർന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് യുവതികൾക്കിടയിൽ ദോഷകരമായ മദ്യപാന തോത് വർധിച്ചുവരികയാണെന്നും റിപ്പോർട്ടിലുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ നികുതി വരുമാനം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് ധനവകുപ്പ്. ജനസംഖ്യയ്ക്ക് അനുസൃതമായി നികുതി വരുമാനത്തിൽ വർധനവ് ഉണ്ടാകുന്നിലെന്നാണ് പുതിയ റിപ്പോർട്ടിലെ പരാമർശം. ഈ അവസ്ഥ തുടർന്നാൽ പബ്ലിക് സപ്പോർട്ട് സർവ്വീസുകളിൽ നിക്ഷേപം തുടരുന്നത് സർക്കാരിന് അവസാനിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുതിയ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. അയർലൻഡിൽ വൃദ്ധരുടെ എണ്ണമാണ് വർധിക്കുന്നതെന്നും ധനകാര്യവകുപ്പിന്റെ ഫ്യൂച്ചർ ഫോർട്ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അയർലൻഡിൽ നികുതി വരുമാനം കുറയുന്നു. ധനക്കമ്മി വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നാളെ മഴ. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർധരാത്രി മുതൽ നാളെ ഉച്ചവരെയാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. അർധരാത്രി മുതൽ ഉച്ചവരെ ഇവിടങ്ങളിൽ മഴയോ അതിശക്തമായ മഴയോ അനുഭവപ്പെടാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ശക്തമായ മഴ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. യാത്രകൾക്കും തടസ്സമുണ്ടാകാം. അതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: ജോസഫൈൻ ജോ ജോ ഡുള്ളാർഡിന്റെ തിരോധാനത്തിൽ പൊതുജനസഹായം തേടി പോലീസ്. പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചു. ജോ ജോയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് പോലീസിന്റെ പുതിയ നിർദ്ദേശം. 1995 ൽ 21 വയസ്സുള്ളപ്പോഴായിരുന്നു ജോ ജോയെ കാണാതെ ആയത്. സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡബ്ലിനിലേക്ക് പോയതായിരുന്നു. തിരികെ മടങ്ങുമ്പോൾ ജോ ജോയ്ക്ക് അവസാന ബസ് നഷ്ടമായതായി പോലീസ് അറിയിച്ചു. തുടർന്ന് നാസിലേക്കുള്ള ബസിൽ കയറി. ഇവിടെ നിന്നും രണ്ട് പേരുടെ വാഹനത്തിൽ മൂണിലെ സുഹൃത്തിന്റെ വീട്ടിൽ എത്തി. എന്നാൽ ഇതിന് ശേഷം ജോ ജോയെ കാണാതെ ആകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയാവുന്നവർ എത്രയും വേഗം നാസ് ഗാർഡ സ്റ്റേഷനുമായി 045 884 300 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡബ്ലിനിലെ കുട്ടികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് വർഷങ്ങൾ. ചില കുട്ടികൾ കഴിഞ്ഞ 13 വർഷമായി മാനസികാരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ഐറിഷ് മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 28,000 കുട്ടികളാണ് മാനസികാരോഗ്യ വിദഗ്ധനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 15,000 കുട്ടികൾ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. ഇതിൽ 13 വർഷമായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഹൗസിംഗ് ഓർഡർ നിലവിൽ വന്നു. ഇന്ന് മുതൽ കർഷകർ ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ആഴ്ച രണ്ട് ടർക്കി ഫാമുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷിവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴിച്ച കാർലോയിലെയും ബുധനാഴ്ച മീത്തിലെയും ഫാമുകളിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇരു ഫാമുകൾക്കും ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പ്രദേശം സുരക്ഷിത മേഖലയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയുമാണ്.

Read More