ഡബ്ലിൻ: അയർലന്റിലെ പുതിയ റെയിൽവേ സ്റ്റേഷൻ അടുത്ത ആഴ്ച പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഞായറാഴ്ച ( ഓഗസ്റ്റ് 10)യാണ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം. ബ്രേയ്ക്കും ശങ്കിലിനും ഇടയിൽ വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.
അയർലന്റ് റെയിൽവേയാണ് ഉദ്ഘാടന വിവരം പുറത്തറിയിച്ചത്. അയർലന്റ് റെയിൽവേയുടെ കീഴിലുള്ള 147 ാമത് സ്റ്റേഷനാണ് വൂഡ്ബ്രൂക്ക് സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത് വുഡ്ബ്രൂക്കിനെയും ഷാംഗനാഗിനെയും ബന്ധിപ്പിക്കും.
അതേസമയം പുതിയ സർവ്വീസുകൾ ഉൾപ്പെടുത്തുന്നതിനാൽ അടുത്ത ആഴ്ച മുതൽ ഡാർട്ട്, റോസ്ലെർ, നോർതേൺ, മൈനൂത്ത് കമ്യൂട്ടർ റെയിൽവേ സർവ്വീസുകളുടെ സമയങ്ങളിൽ ചെറിയ മാറ്റം ഉണ്ടാകും. പുതിയ സ്റ്റേഷനിൽ 191 ഡാർട്ട് സർവ്വീസുകൾ ദിനം പ്രതി ഉണ്ടാകും.
174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്.

