വാട്ടർഫോർഡ്: അയർലന്റിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള കൗണ്ടിയായി വാട്ടർഫോർഡ്. അയർലന്റ് ലിവെബലിറ്റി ഇൻഡക്സിലാണ് ജീവിക്കാൻ ഏറ്റവും മികച്ച കൗണ്ടിയായി വാട്ടർഫോർഡ് മാറിയത്. ന്യായമായ വിലയുള്ള വീടുകളും, നല്ല കാലാവസ്ഥയുമെല്ലാമാണ് ഈ നേട്ടം കൗണ്ടിയ്ക്ക് സ്വന്തമാക്കി നൽകിയത്.
രാജ്യത്തെ 26 കൗണ്ടികളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷം ആയിരുന്നു ലിവെബലിറ്റി ഇൻഡക്സ് പ്രകാരമുള്ള പട്ടിക തയ്യാറാക്കിയത്. ഭവന വില, സൂര്യപ്രകാശം, നഗരത്തിലേക്കുള്ള ദൂരം, പ്രകൃതി സൗന്ദര്യം എന്നിവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇവയെല്ലാം പരിഗണിക്കുമ്പോൾ ഒന്നാം സ്ഥാനം വാട്ടർഫോർഡിനാണ്.
പട്ടികയിൽ രണ്ടാം സ്ഥാനം വെക്സ്ഫോർഡിനാണ്. ഡൊണഗൽ, കോർക്ക്, ക്ലെയർ എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. പട്ടികയിൽ ഏഴാം സ്ഥാനമാണ് രാജ്യതലസ്ഥാനമായ ഡബ്ലിന് ഉള്ളത്.

