- മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം; കിണറ്റിൽ വീണ നായയെ രക്ഷിച്ചു
- ടിപ്പററിയിലെ കൊലപാതകം; യുവതിയുടെ വിവരങ്ങൾ പുറത്ത്
- ഡബ്ലിനിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
- ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ടു; യുവാവിന് പരിക്ക്
- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
Author: sreejithakvijayan
ബെൽഫാസ്റ്റ്: കെയ്‌സ്‌മെന്റ് പാർക്കിന്റെ പുനർവികസനത്തിനായുള്ള ഫണ്ടിലെ കുറവ് നികത്താൻ സ്റ്റോർമോണ്ടിന് കഴിയില്ലെന്ന് വ്യക്തമാക്കി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റി പെഞ്ചലി. ഫണ്ടിംഗിലെ കുറവ് നികത്താനുള്ള 100 മില്യൺ പൗണ്ട് സ്‌റ്റോർമോണ്ട് എക്‌സിക്യൂട്ടീവിന്റെ പക്കലില്ല. വെസ്റ്റ് ബെൽഫാസ്റ്റ് സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണത്തിനായി ജിഎഎ നിലവിൽ അധിക ധനസഹായം നൽകാൻ തയ്യാറല്ലെന്നും എമ്മ ലിറ്റിൽ കൂട്ടിച്ചേർത്തു. എംഎൽഎമാരോട് ആയിരുന്നു എമ്മ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 34,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം ആണ് ഫണ്ടിംഗിലെ കുറവിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വേനലിൽ സ്റ്റേഡിയത്തിന്റെ പുനർവികസനത്തിനായി യുകെ സർക്കാർ 50 മില്യൺ പൗണ്ട് അനുവദിച്ചിരുന്നു. ഇതിന് പുറമേ സ്റ്റോർമോണ്ട് എക്‌സിക്യൂട്ടീവ്, ഐറിഷ് സർക്കാർ, ജിഎഎ എന്നിവർ നേരത്തെ വാഗ്ദാനം ചെയ്ത 120 മില്യൺ പൗണ്ട് കൂടി ഇതിനോടൊപ്പം ചേർത്തിരുന്നു. എന്നാൽ നിർമ്മാണ ചിലവ് പ്രതീക്ഷിച്ചതിലും കൂടുതലായതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡ് പോലീസ് ഓംബുഡ്‌സ്മാൻ സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനത്തേയ്ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം. ഇന്ന് മുതൽ അപേക്ഷകൾ നൽകി തുടങ്ങാം. 28 ന് ഉച്ചയ്ക്ക് 12 മണിവരെയാണ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുക. തസ്തികയ്ക്ക് 1,70, 000 പൗണ്ട് ആണ് വാർഷിക വരുമാനമായി ലഭിക്കുക.
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയ്ക്കും പുരുഷനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരുടെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഇരുവരും സംഭവ സമയം വാഹനം ഓടിച്ചിരുന്നവരാണ്. വിവരം അറിഞ്ഞ് പോലീസ് എത്തി ഇവരെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ പ്ലേഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവാകുക വൻ തുക. പ്ലേഗ്രൗണ്ട് പഴയ നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലിന് മൂന്ന് ലക്ഷം യൂറോ വരെ ചിലവ് വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അജ്ഞാതരുടെ ആക്രമണത്തിൽ പ്ലേഗ്രൗണ്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചത്. പ്ലേഗ്രൗണ്ടിന്റെ ചില ഭാഗങ്ങൾ തീപിടിത്തത്തിൽ പൂർണമായും തകർന്നിട്ടുണ്ട്. ഇതിന് പുറമേ മേഖലയ്ക്ക് ചുറ്റുമുള്ള സുരക്ഷാ വേലിയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് മേഖലയെ സുരക്ഷിതമല്ലാത്തതായി മാറ്റിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാർക്ക് പൂർണ സുരക്ഷിതമാക്കിയതിന് ശേഷമേ ഇനി തുറക്കുകയുള്ളൂ.
ഡബ്ലിൻ: അടുത്ത സമ്മറിലേക്കുള്ള ക്യാബിൻ ക്രൂ ജോലികൾ പ്രഖ്യാപിച്ച് റയാൻഎയർ. 100 പുതിയ തൊഴിലവസരങ്ങളാണ് വിമാനക്കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി ഈ മാസം 14 ന് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമും വിമാനക്കമ്പനി സംഘടിപ്പിക്കുന്നുണ്ട്. സാൻട്രിയിലെ എയർലൈൻ ഫ്‌ളൈറ്റ് അക്കാദമിയിൽ ആണ് ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ഓടെ ആരംഭിക്കുന്ന പരിപാടി വൈകീട്ടുവരെ തുടരും. റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് ദിവസത്തെ ഡ്യൂട്ടിയും മൂന്ന് ദിവസത്തെ അവധിയും നൽകും. ആകർഷകമായ ശമ്പളത്തിന് പുറമേ നിരവധി ആനുകൂല്യങ്ങളും ഇവർക്ക് ഉണ്ടാകും.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. അർദ്ധരാത്രി മുതൽ ആരംഭിച്ച വാണിംഗ് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും. ആറ് കൗണ്ടികളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്. കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, കാർലോ, കിൽക്കെനി, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ്. ഈ കൗണ്ടികളിൽ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടർച്ചയായ മഴ വെള്ളപ്പൊക്കത്തിന് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിന്റെ 10ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയുടെ സ്ഥാനാരോഹണം ഇന്ന്. ഡബ്ലിൻ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളിൽ ഇതോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കും. ഇത് പൂർത്തിയായ ശേഷം കാതറിൻ കനോലി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തും. അയർലൻഡിന്റെ ഒൻപതാമത് പ്രസിഡന്റ് ആയ മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം 24 ന് ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ശേഷം 25 ന് നടന്ന വോട്ടെണ്ണലിൽ കനോലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി. 11.30 ഓട് കൂടിയായിരുന്നു യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. എബ്രിംഗ്ടൺ സ്‌ക്വയറിൽ നിന്നും പീസ് ബ്രിഡ്ജിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. ഒരാൾക്ക് മുഖത്തും രണ്ടാമന് തലയ്ക്കും ആണ് പരിക്കേറ്റത്.
ടൈറോൺ: കൗണ്ടി ടൈറോണിൽ പന്നി ഫാമിൽ വൻ തീപിടിത്തം. 450 ഓളം പന്നികൾ ചത്തു. ടൈറോണിലെ ന്യൂടൗൺസ്‌റ്റെവാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപ്പോഴേയ്ക്കും ഫാമിന്റെ നല്ലൊരു ശതമാനം ഭാഗം കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അപകടത്തിൽ വൻ തുകയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഫാം ഉടമ പ്രതികരിച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ സ്‌ഫോടനത്തിൽ എട്ട് മരണം. 24 പേർക്ക് പരിക്കേറ്റു. റെഡ് ഫോർട്ട് മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാർ പൊട്ടിത്തെറിച്ചാണ് വലിയ അപകടം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നാലോളം വാഹനങ്ങൾ കത്തിനശിച്ചു. മെട്രോ സ്‌റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിട്ടാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ മരിച്ച എട്ട് പേർക്കും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റവർ നിലവിൽ ഡൽഹയിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഉയരുമോയെന്നാണ് അധികൃതരുടെ ആശങ്ക. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏഴോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമല്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
