ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഒരു മാസത്തേയ്ക്കാണ് കേസിലെ പ്രതിയായ 23 കാരൻ അബ്ദുള്ള ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നേരത്തെയുള്ള കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇയാളെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ സെപ്തംബർ മൂന്നിന് കോടതി അടുത്ത വാദം കേൾക്കും.
ജൂലൈ 29 ന് ആയിരുന്നു കാപ്പൽ സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ അബ്ദുള്ള കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അപ്പോൾ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ വേളയിൽ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശം വരുന്നതുവരെ ജയിലിൽ തുടരാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം.

