ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം നടത്താൻ ക്രാന്തി അയർലൻഡ്. ഞായറാഴ്ച ( ഓഗസ്റ്റ് 10) വൈകീട്ട് മൂന്ന് മണിയ്ക്ക് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് സമ്മേളനം. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ , എം.പി ജോസ് കെ. മാണി എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും.
അയർലൻഡിലെ വിവിധ സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കുചേരും. പരിപാടിയിലേക്ക് ഐറിഷ് മലയാളി സമൂഹത്തെ ക്രാന്തി അയർലൻഡ് കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു.
Discussion about this post

