Author: sreejithakvijayan

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിലായി. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് ബെൽഫാസ്റ്റിലും, വെസ്റ്റ് ബെൽഫാസ്റ്റിലുമായി വ്യാഴം , വെളളി ദിവസങ്ങളിലാണ് സംഭവങ്ങൾ ഉണ്ടായത്. ഗതാഗത നിയമ ലംഘനം തടയാൻ ശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് ആക്രമണങ്ങൾ ഉണ്ടായത്. നാലോളം പോലീസുദ്യോഗസ്ഥർക്കാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ കിൽനാമനാഗിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജൂലൈ 19 ന് 40 കാരനെയായിരുന്നു പ്രതികൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 30 വയസ്സുള്ള യുവാവും കൗമാരക്കാരനും ആണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഈ വർഷം ഇതുവരെ ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇതുവരെ 1,01,274 രോഗികൾക്കാണ് ട്രോളികൾ, ചെയറുകൾ എന്നിവയിൽ ഇരുത്തി ചികിത്സ നൽകിയത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സ നൽകിയവരുടെ എണ്ണം അഞ്ച് ശതമാനം കുറവാണെന്ന് ഐഎൻഎംഒ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചില ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ 40 ശതമാനത്തിന്റെ വർധനവ് ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ ഉണ്ടായി. ടിപ്പററി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 23 ശതമാനത്തിന്റെ വർധനവും കാവൻ ജനറൽ ആശുപത്രിയിൽ 20 ശതമാനത്തിന്റെ വർധനവും ഉണ്ടായി.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പെർഫ്യൂം മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 40 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ആയിരുന്നു ഇരുവരും ചേർന്ന് 5,700 യൂറോയുടെ പെർഫ്യൂം മോഷ്ടിച്ചത്. ഓപ്പറേഷൻ ടെയർജിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ടെർമിനലിൽവച്ചുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും വെളളിയാഴ്ച ഡബ്ലിനിലെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും ഇന്നും തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ വാണിംഗ് ആണ്. ഉച്ചവരെ മുന്നറിയിപ്പുകൾ തുടരും. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് മുന്നറിയിപ്പുകൾ നിലവിൽ വന്നത്. ഡബ്ലിൻ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Read More

ഡബ്ലിൻ: അയർലൻഡിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി. ഡബ്ലിൻ, വിക്ലോ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയാണ് പരിശോധനകൾ നടത്തിയത്. വ്യാഴാഴ്ച ആയിരുന്നു പരിശോധന. 98 കിലോ കഞ്ചാവ്, 2 കിലോ കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയിൽ 2.1 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞ് വീശി ക്ലോഡിയ കൊടുങ്കാറ്റ്. ഇതേ തുടർന്ന് വിവിധ ഭാഗങ്ങളിൽ സാരമായ വൈദ്യുതി തടസ്സം നേരിട്ടു. ശക്തമായ മഴയിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഡബ്ലിൻ, ലൗത്ത്, മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചിരുന്നു. അർധരാത്രി 12 മണി മുതൽ ശനിയാഴ്ച നാല് മണിവരെയാണ് യെല്ലോ വിൻഡ് വാണിംഗ് ഉണ്ടായിരുന്നത്. നൂറ് കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സം അനുഭവപ്പെടുന്നുണ്ട്. ഇവ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇഎസ്ബി. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കീലോജിൽ മരം വൈദ്യുതി ലൈനുകളിൽ വീണതായി വിക്ലോ കൗണ്ടി കൗൺസിൽ അറിയിച്ചു. 

Read More

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന് പുറത്ത് 30 കാരന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു.

Read More

ലെറ്റർകെന്നി : ബിഷപ്പ് നിയാൽ കോളി റാഫോയിലെ പുതിയ ബിഷപ്പ്. ഇന്നലെയാണ് നിയമനം സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. ലെറ്റർകെന്നി സെന്റ് യൂൻസ് കത്തീഡ്രലിൽ രാവിലെ നടന്ന കുർബാനയ്ക്ക് ശേഷം ബിഷപ്പ് തന്നെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. മാർപ്പാപ്പയായി ചുമതലയേറ്റ ശേഷം ലിയോ മാർപ്പാപ്പ ആദ്യമായി നടത്തുന്ന ഐറിഷ് നിയമനം ആണ് ഇത്. 2023 മുതൽ ഒസോറി ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റോഡുകളുടെ പരമാവധി വേഗത കുറയ്ക്കാൻ സിറ്റി കൗൺസിൽ. പരമാവധി വേഗത 30 കിലോമീറ്റർ ആക്കി കുറയ്ക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാൻ തയ്യാറെടുക്കുകയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. റസിഡൻഷ്യൽ ഏരിയകൾ അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ നിയന്ത്രണം ഉണ്ട്. എങ്കിലും സുരക്ഷ മാനിച്ച് കൂടുതൽ റോഡുകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനാണ് കൗൺസിൽ പദ്ധതിയിടുന്നത്. നിയന്ത്രണം ഉണ്ടായാൽ റോഡ് അപകടങ്ങളും കുറയ്ക്കാൻ കഴിയും. 30 കിലോ മീറ്റർ വേഗതയിൽ വരുന്ന കാർ ഇടിച്ചാലുള്ള മരണ സാധ്യത 13 ശതമാനം മാത്രമാണ് ഉള്ളത്.

Read More