ബെൽഫാസ്റ്റ്: മഗേരയിൽ വീടിനുള്ളിൽ സ്ഫോടനം. മുല്ലാഗ് പാർക്കിലെ പൂട്ടി കിടന്നിരുന്ന വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ വീടിന്റെ ചുവരുകൾക്കും ജനാലകൾക്കും കേടുപാടുകൾ ഉണ്ടായി. സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസും വിദഗ്ധ സംഘവും പരിശോധനയ്ക്കെത്തി. ഇവിടെ നിന്നും വിദഗ്ധപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം സംഭവം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
Discussion about this post

