ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തുണിക്കടകളിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു ജംഗ്ഷൻ 1 ഒട്ട്ലെറ്റിലെ കടകളിൽ അഞ്ചംഗ സംഘം മോഷണം നടത്തിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുകളും ആയിരുന്നു ഇവർ മോഷ്ടിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായ സംഘത്തിലുള്ളത്.
Discussion about this post

