ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ ചർച്ചയായി ഇന്ത്യൻ പ്രവാസിയുടെ പോസ്റ്റ്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ അയർലൻഡിനെ മറ്റൊരു ഇന്ത്യ ആക്കരുതെന്നാണ് പോസ്റ്റിൽ പറയുന്നത്.
നമ്മൾ ഐറിഷ് സംസ്കാരവുമായി പൊരുത്തപ്പെടേണ്ടതല്ലേ? എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. താൻ ഒരു ഇന്ത്യൻ പ്രവാസിയാണെന്ന് കുറിപ്പിൽ എഴുത്തുകാരൻ അവകാശപ്പെടുന്നു. അയർലൻഡിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർ ഇവിടുത്തുകാരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സ്വീകരിക്കണം. നമ്മൾ താമസിക്കുന്ന രാജ്യത്തെ മറ്റൊരു ഇന്ത്യയാക്കി മാറ്റാൻ ശ്രമിക്കരുത്. നമ്മൾ താമസിക്കുന്ന രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കണം എന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. അതേസമയം വലിയ വിമർശനങ്ങളാണ് കുറിപ്പിനെതിരെ ഉയരുന്നത്. എഴുത്തിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്.

