സ്ലിഗോ: സ്ലിഗോയിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. 14 കാരിയായ ലൂസി കാവ്ലിയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ നാല് മുതലാണ് പെൺകുട്ടിയെ കാണാതായത്. റോസസ് പോയിന്റിൽ നിന്നാണ് കാണാതായത് എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. മെലിഞ്ഞ ശരീരവും ചുവന്ന മുടിയും നീലക്കണ്ണുകളുമാണ് ലൂസിയ്ക്കുള്ളത്. അഞ്ചടി മൂന്ന് ഇഞ്ചാണ് ഉയരം. കാണാതാകുമ്പോൾ കുട്ടി ലെഗ്ഗിംഗ്സും ചാര നിറത്തിലുള്ള ഹുഡിയുമാണ് ധരിച്ചിരുന്നത്.
Discussion about this post

