- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
- ലണ്ടൻഡെറിയിൽ പോലീസുകാരനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
- ബംഗളൂരുവിൽ സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു
- രണ്ട് വർഷത്തിനിടെ നാലിരട്ടിയായി; അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധന
- വടക്കൻ അയർലൻഡിൽ തണുപ്പ്
- നോമ്പുകാല ധ്യാനം നാളെയും മറ്റെന്നാളും
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ എന്ന വിശ്വാസികളുടെ ആഗ്രഹം സഫലമായി. മാർൽബറോ സ്ട്രീറ്റിലെ പ്രോ കത്തീഡ്രൽ ഇനി മുതൽ സെന്റ് മേരീസ് കത്തീഡ്രൽ ആയി അറിയപ്പെടും. ലിയോ മാർപ്പാപ്പയാണ് ഇത് സംബന്ധിച്ച നാമകരണം നടത്തിയത്. മാർപ്പാപ്പ കത്തീഡ്രൽ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായത്. സെന്റ് മേരീസ് കത്തീഡ്രലിൽ കുർബാനയ്ക്കിടെ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ നിയമ ഉത്തരവ് ഉയർത്തിക്കാട്ടുകയായിരുന്നു. 500 വർഷത്തിന് ശേഷമാണ് ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ യാഥാർത്ഥ്യമാകുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും. മൂവായിരം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. നിരവധി മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. 3000 ഇഎസിബി ഉപഭോക്താക്കളാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ഇഎസ്ബി സ്വീകരിക്കുന്നുണ്ട്. കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇത് വൈദ്യുതി തടസ്സത്തിനും ഗതാഗതക്കുരുക്ക് രൂപപ്പെടാനും കാരണമായി. ലാവോയിസിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. എന്നിസ്‌കൊർത്തി, വെകസ്‌ഫോർഡ് എന്നിവിടങ്ങളിലും സമാന സാഹചര്യം ഉണ്ടായി. സൗത്ത് ഡബ്ലിനിൽ റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിൽ ആയി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അറിയിച്ചു.
ഡബ്ലിൻ: ഉറക്കത്തിന്റെ തകരാർ പരിഹരിക്കാനായി ഹോർമോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പഠനം. ഹോർമോണുകളുടെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർധിപ്പിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പുള്ളത്. ന്യൂസ്റ്റാക്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഉറക്കമില്ലായ്മ പ്രശ്‌നം നേരിടുന്ന 1,30,000 ത്തിലധികം ആളുകളുടെ അഞ്ച് വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു പഠനം. ഒരു വർഷമോ അതിൽ കൂടുതലോ ആയി മെലറ്റോണിൻ ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പരാമർശിക്കുന്നു.
ഡബ്ലിൻ: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അയർലൻഡ് പങ്കെടുക്കും. ജൊഹന്നസ്ബർഗിലാണ് ഇത്തവണത്തെ ഉച്ചകോടി. അതേസമയം അമേരിക്ക ബഹിഷ്‌കരിച്ച ഉച്ചകോടിയിലാണ് അയർലൻഡ് പങ്കാളിയാകുന്നത് എന്നതാണ് ശ്രദ്ധേയം. അടുത്ത ആഴ്ചയാണ് ജൊഹന്നസ്ബർഗിൽ ജി20 ഉച്ചകോടി നടക്കുന്നത്. ആഫ്രിക്കയിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടി കൂടിയാണ് ഇത്. നിലവിൽ ജി20 രാജ്യങ്ങളിൽ അയർലൻഡ് അംഗമല്ല. എന്നാൽ അതിഥിയായി എത്താൻ ആതിഥേയരായ ദക്ഷിണാഫ്രിക്കയിൽ നിന്നും ക്ഷണമുണ്ട്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആയിരിക്കും അയർലൻഡിനെ പ്രതിനിധീകരിക്കുക.
കോർക്ക്: സഹതടവുകാരന്റെ ചെവി കടിച്ച് മുറിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 വയസ്സുള്ള റോമൻ ബെക്വാറിനെയാണ് കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. കോർക്കിലെ ജയിലിൽ തടവിൽ കഴിയുന്നതിനിടെ ആയിരുന്നു ഇയാൾ സഹതടവുകാരനെ ആക്രമിച്ചത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചത്. ഗുരുതരമായ കുറ്റങ്ങൾ പ്രതിയ്ക്ക് മേൽ കോടതി ചുമത്തിയിരുന്നു. 45 കാരനായ പ്രതിയ്ക്കാണ് പരിക്കേറ്റത്. കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് ഇയാൾ റോമനൊപ്പം ഒരാഴ്ച ജയിലിൽ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണം എന്നാണ് പരിക്കേറ്റയാൾ വ്യക്തമാക്കുന്നത്.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ പുതിയ ഗവേഷണ കേന്ദ്രം തുറന്ന് കൃഷിവകുപ്പ്. 12.7 ദശലക്ഷം യൂറോ ചിലവിട്ടാണ് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. പരിസ്ഥിതിയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ ഗവേഷണ കേന്ദ്രം. ടീഗാസ്‌കിന്റെ ജോൺസ്ടൗൺ കാസിൽ സൈറ്റിലാണ് നാഷണൽ അഗ്രികൾച്ചറൽ സസ്‌റ്റൈനബിലിറ്റി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത കാലത്തായി കൃഷിവകുപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്ന് കൂടിയാണ് പുതിയ ഗവേഷണ കേന്ദ്രം. 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ പുതിയ അത്യാധുനിക ലാബുകളും ഉപകരണങ്ങളും ഉൾപ്പെടുന്നു. ജലത്തിന്റെ ഗുണനിലവാരം, മണ്ണിന്റെ ആരോഗ്യം, ഹരിതഗൃഹ വാതക ഉദ്വമനം, കൃഷിഭൂമിയിലെ ജൈവവൈവിധ്യം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കും.
ലിമെറിക്ക്: ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ഇന്ന്. ലിമെറിക്ക് സിറ്റിയിൽ ഇന്ന് പാർട്ടി നേതാക്കൾ യോഗം ചേരും. ഭവന നിർമ്മാണം, സാമൂഹിക വിഷയങ്ങൾ എന്നിവയിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക. കഴിഞ്ഞ വർഷത്തെ പ്രാദേശിക, യൂറോപ്യൻ, പൊതു തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആദ്യമായി നടക്കുന്ന പാർട്ടിയുടെ വാർഷിക സമ്മേളനമാണ് ഇന്നത്തേത്. വൈകീട്ട് പാർട്ടി നേതാവ് ഇവാന ബാസിക് ലിമെറിക്ക് സിറ്റിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നേതാക്കളോട് സംവദിക്കും.
ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായ 32 ശതമാനം പേർ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതായി പഠനം. പ്യുവർ ടെലകോം നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ വെളിപ്പെട്ടത്. 46 ശതമാനം പേർ വ്യാജ സന്ദേശങ്ങൾ തങ്ങളുടെ അഭിപ്രായത്തെ സ്വാധീനിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. ഒരു സന്ദേശം അതിന്റെ വസ്തുത ശരിയാംവണ്ണം മനസിലാക്കാതെയാണ് 32 ശതമാനം പേരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. 87 ശതമാനം പേർ ആധുനിക സമൂഹം നേരിടുന്ന ഗുരുതര പ്രശ്‌നമായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെ കാണുന്നു. ഓൺലൈനിൽ കണ്ട വിവരങ്ങൾ ആദ്യം സത്യമാണെന്ന് 69 ശതമാനം പേരും കരുതുന്നു. പിന്നീടാണ് ഇവർ സത്യം മനസിലാക്കിയത്. 65 ശതമാനം പേർ തങ്ങൾക്ക് അറിയാവുന്ന ആളുകൾ ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. യഥാർത്ഥ വാർത്തയും വ്യാജ വാർത്തയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് 81 ശതമാനം പേർ വിശ്വസിക്കുന്നു.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സ്ത്രീകൾക്കായി ആദ്യ സ്വകാര്യ ആരോഗ്യ കേന്ദ്രം തുറന്ന് ബ്ലാക്ക്‌റോക്ക് ഹെൽത്ത്. നേരത്തെ നഗരത്തിൽ പ്രഖ്യാപിച്ച 16 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രം തുറന്നത്. സ്ത്രീകൾക്ക് ആവശ്യമായ പരിചരണം നൽകുകയാണ് ആരോഗ്യ കേന്ദ്രത്തിന്റെ ലക്ഷ്യം. ഡബ്ലിൻ 2 ലെ 2-5 വാറിംഗ്ടൺ പ്ലേസിൽ ആണ് ആരോഗ്യകേന്ദ്രം തുറന്നിരിക്കുന്നത്. ആവശ്യമുള്ളവർക്ക് പരിചരണം നൽകാൻ 28 കൺസൾട്ടന്റുമാർ ഉണ്ടായിരിക്കും. ഇതിന് പുറമേ നാല് വനിതാ മെഡിസിൻ സ്‌പെഷ്യലിസ്റ്റുകൾ 30 അനുബന്ധ ആരോഗ്യസംരക്ഷണ പ്രൊഫഷണലുകൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘം ഉണ്ടായിരിക്കും.
ഡബ്ലിൻ: അയർലൻഡ് പോലീസിന്റെ ഭാഗമായി 194 ഉദ്യോഗാർത്ഥികൾ. പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ഗാർഡ സിയോച്ചാനയിലെ അംഗങ്ങളായി. ഇതോടെ സേനയുടെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം 14,481 ആയി ഉയർന്നു. പുതുതായി നിയമിതരായവരിൽ 137 പേർ പുരുഷന്മാരാണ്. 57 വനിതാ ഉദ്യോഗാർത്ഥികളും ഇവരിൽ ഉൾപ്പെടുന്നു. സത്യപ്രതിജ്ഞ ചെയ്തവരിൽ 18 പേർ രാജ്യത്തിന് പുറത്തുനിന്നുള്ള ഉദ്യോഗാർത്ഥികളാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റൊമാനിയ, സ്‌കോട്ട്‌ലൻഡ്, സൗത്ത് ആഫ്രിക്ക, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേനയുടെ ഭാഗമായത്. 194 പേരിൽ 87 പേരെ ഡബ്ലിനിൽ നിയമിക്കും. 39 പേരെ കിഴക്കൻ മേഖലയിലും 47 പേരെ തെക്കൻ മേഖലയിലും വിന്യസിക്കാനാണ് തീരുമാനം. 21 പേർ വടക്ക് കിഴക്കൻ മേഖലയിലെ ക്രമസമാധാന പാലനത്തിന്റെ ഭാഗമാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
