ബെൽഫാസ്റ്റ്: ഗാർഹിക പീഡനക്കേസിൽ പോലീസുകാരന് ശിക്ഷ വിധിച്ച് കോടതി. ആർഡ്മോർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അലൻ മക്കെന്നിയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മുൻ പങ്കാളിയെ രണ്ട് വർഷത്തോളം കാലം ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്.
18 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ 100 മണിക്കൂർ സാമൂഹ്യ സേവനം നടത്താനും നിർദ്ദേശമുണ്ട്. അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മക്കെന്നിയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
Discussion about this post

