മീത്ത്: കൗണ്ടി മീത്തിലെ ബെറ്റിസ്ടൗൺ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് മീത്ത് കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയത്. ഇവ വ്യാപകമായി തീരത്ത് അടിഞ്ഞ് കൂടുന്നുണ്ടെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്.
ഈ ചെടിയുടെ വേരുകൾ പാർസ്നിപ്പിന് സമാനമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കടൽ തീരത്ത് ഈ ചെടികൾ കണ്ടാൽ ആരും തൊടരുത്. കുട്ടികളും വളർത്തുമൃഗങ്ങളുമായി ബീച്ചിൽ എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഇത് കയ്യിൽ എടുക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും കൗൺസിൽ നിർദ്ദേശം നൽകി.
Discussion about this post

