ഡബ്ലിൻ: ഡബ്ലിനിലെ ഗ്രേറ്റ് സൗത്ത് വാളിന്റെ ഒരുഭാഗം ഭാഗീകമായി അടച്ചിടും. ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടച്ചിട്ട ഭാഗത്ത് കൂടി പണികൾ പൂർത്തിയാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ല.
കടൽ ഭിത്തികൾക്കാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഡബ്ലിൻ തുറമുഖത്തേക്ക് പ്രവേശിക്കുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് ഈ കടൽ ഭിത്തിയ്ക്കുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങൾ കടൽഭിത്തിയ്ക്ക് വലിയ ക്ഷതങ്ങൾ ഉണ്ടാക്കിയതായി തുറമുഖ അതോറിറ്റി വ്യക്തമാക്കുന്നു.
Discussion about this post

