ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ യുവാവ് അറസ്റ്റിൽ. ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ക്രോംവെൽ റോഡ് മേഖലയിൽ നിന്നും ഒരാളെ അവശനിലയിൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
Discussion about this post

