ഡബ്ലിൻ: ബ്രസ്സൽസിന് പുറത്ത് നടക്കുന്ന അനൗപചാരിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നിലവിലെ സങ്കീർണമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി.
നൂതന വിദ്യകൾ വികസിപ്പിച്ചും യൂറോപ്യൻ കമ്പനികളെ കൂടുതലായി കളത്തിലിറക്കിയും ഏക വിപണിയിലെ തടസ്സങ്ങൾ എങ്ങനെ മറികടക്കാമെന്നതിലായിരിക്കും നേതാക്കൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
Discussion about this post

