ഡബ്ലിൻ: പുതിയ വാടക നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പ്രതിഷേധവുമായി ഇവർ എത്തിയത്.
പീപ്പിൾ ബിഫോർ പ്രോഫിറ്റ്, സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ പാർട്ടി എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മാർച്ച് മുതലാണ് റെസിഡെൻഷ്യൽ ടെനൻസീസ് ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കാനൊരുങ്ങുന്നത്.
Discussion about this post

