ഡബ്ലിൻ: ഈ വർഷം ഇതുവരെ ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇതുവരെ 1,01,274 രോഗികൾക്കാണ് ട്രോളികൾ, ചെയറുകൾ എന്നിവയിൽ ഇരുത്തി ചികിത്സ നൽകിയത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സ നൽകിയവരുടെ എണ്ണം അഞ്ച് ശതമാനം കുറവാണെന്ന് ഐഎൻഎംഒ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചില ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ 40 ശതമാനത്തിന്റെ വർധനവ് ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ ഉണ്ടായി. ടിപ്പററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 23 ശതമാനത്തിന്റെ വർധനവും കാവൻ ജനറൽ ആശുപത്രിയിൽ 20 ശതമാനത്തിന്റെ വർധനവും ഉണ്ടായി.
Discussion about this post

