ഡബ്ലിൻ/ബംഗളൂരു: 25ാമത് സെൻപാട്രിക് ദിനാഘോഷങ്ങൾ ബംഗളൂരുവിലും നടന്നു. അയർലൻഡിന്റെ ഓണററി കോൺസൽ ജനറൽ കിരൺ മജൂംദാറും, ഇന്ത്യയിലെ അയർലൻഡ് അംബാസഡർ കെവിൻ കെല്ലിയും ചേർന്നാണ് ആഘോഷപരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച ആയിരുന്നു പരിപാടി.
ആഗോളതലത്തിലെ പ്രശ്നങ്ങൾക്കിടയിൽ മനുഷ്യത്വം ആഘോഷിക്കപ്പെടുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ബംഗളൂരിവിലെ സെന്റ് പാട്രിക് ദിനാഘോഷങ്ങളെന്ന് മജുംദാർ ഷാ പറഞ്ഞു. സെന്റ് പാട്രിക് ദിനം സൗഹൃദത്തിന്റെയും ആനന്ദത്തിന്റെയും ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

