ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റോഡുകളുടെ പരമാവധി വേഗത കുറയ്ക്കാൻ സിറ്റി കൗൺസിൽ. പരമാവധി വേഗത 30 കിലോമീറ്റർ ആക്കി കുറയ്ക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാൻ തയ്യാറെടുക്കുകയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ.
റസിഡൻഷ്യൽ ഏരിയകൾ അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ നിയന്ത്രണം ഉണ്ട്. എങ്കിലും സുരക്ഷ മാനിച്ച് കൂടുതൽ റോഡുകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനാണ് കൗൺസിൽ പദ്ധതിയിടുന്നത്. നിയന്ത്രണം ഉണ്ടായാൽ റോഡ് അപകടങ്ങളും കുറയ്ക്കാൻ കഴിയും. 30 കിലോ മീറ്റർ വേഗതയിൽ വരുന്ന കാർ ഇടിച്ചാലുള്ള മരണ സാധ്യത 13 ശതമാനം മാത്രമാണ് ഉള്ളത്.
Discussion about this post

