ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞ് വീശി ക്ലോഡിയ കൊടുങ്കാറ്റ്. ഇതേ തുടർന്ന് വിവിധ ഭാഗങ്ങളിൽ സാരമായ വൈദ്യുതി തടസ്സം നേരിട്ടു. ശക്തമായ മഴയിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിവിശേഷം ഉണ്ടായി.
ഡബ്ലിൻ, ലൗത്ത്, മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചിരുന്നു. അർധരാത്രി 12 മണി മുതൽ ശനിയാഴ്ച നാല് മണിവരെയാണ് യെല്ലോ വിൻഡ് വാണിംഗ് ഉണ്ടായിരുന്നത്. നൂറ് കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സം അനുഭവപ്പെടുന്നുണ്ട്. ഇവ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇഎസ്ബി. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കീലോജിൽ മരം വൈദ്യുതി ലൈനുകളിൽ വീണതായി വിക്ലോ കൗണ്ടി കൗൺസിൽ അറിയിച്ചു.
Discussion about this post

