ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന് പുറത്ത് 30 കാരന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു.
Discussion about this post

