ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പെർഫ്യൂം മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 40 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ആയിരുന്നു ഇരുവരും ചേർന്ന് 5,700 യൂറോയുടെ പെർഫ്യൂം മോഷ്ടിച്ചത്.
ഓപ്പറേഷൻ ടെയർജിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ടെർമിനലിൽവച്ചുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും വെളളിയാഴ്ച ഡബ്ലിനിലെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.
Discussion about this post

