ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും ഇന്നും തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ വാണിംഗ് ആണ്. ഉച്ചവരെ മുന്നറിയിപ്പുകൾ തുടരും.
ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് മുന്നറിയിപ്പുകൾ നിലവിൽ വന്നത്. ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Discussion about this post

