ഡബ്ലിൻ: ഭിന്നശേഷി കേന്ദ്രങ്ങളിലെ ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുകളുമായി അന്തേവാസികൾ. തങ്ങളുടെ ബാങ്ക് കാർഡുകൾ ഉൾപ്പെടെ കൈവശം സൂക്ഷിക്കുന്നത് ജീവനക്കാരാണെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്ന് സ്വന്തം പണം വിനിയോഗിക്കാൻ ജീവനക്കാരോട് ചോദിക്കേണ്ട അവസ്ഥയാണെന്നും അന്തേവാസികൾ പറയുന്നു. ഹിഗ്വ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) പുറത്തുവിട്ട റിപ്പോർട്ടിലാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ ഉള്ളത്.
ഭിന്നശേഷി കേന്ദ്രങ്ങളിലെ അന്തേവാസികൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ പലരും അവകാശവുമായി ബന്ധപ്പെട്ട് വെല്ലുവിളി നേരിടുന്നുണ്ട്. കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവിനെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ അന്തേവാസികൾ അനുഭവിക്കുന്നു. ആവശ്യമുള്ളപ്പോൾ പുറത്ത് പോകുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ഇവർ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

