ഡബ്ലിൻ: അയർലൻഡിലെ ജനങ്ങൾ വംശീയതയ്ക്കെതിരെ നിലകൊള്ളണമെന്ന അഭ്യർത്ഥനയുമായി ഡബ്ലിനിലെ ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് ഡോ. മൈക്കിൾ ജാക്സൺ. ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം വർദ്ധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വംശീയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയർലണ്ടിൽ ഇന്ത്യൻ ജനതയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അയർലൻഡ് ഇന്ത്യ കൗൺസിൽ ചെയർമാൻ പ്രശാന്ത് ശുക്ലയുടെ അഭ്യർത്ഥന പോലെ എല്ലാ വകുപ്പുകളും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണം. ചർച്ച് ഓഫ് അയർലൻഡിന് ഇന്ത്യയിലെ ക്രിസ്ത്യൻ പാരമ്പര്യവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post

