ഡബ്ലിൻ: ഡബ്ലിനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടിത്തം. റാത്ത്ഫർണാമിലുള്ള നട്ട്ഗ്രോവ് ഷോപ്പിംഗ് സെന്ററിലായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.
ഇന്നലെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഉടൻ ഫയർഫോഴ്സ് എത്തി നടപടികൾ സ്വീകരിച്ചതിനാൽ വൻ ആഘാതം ഒഴിവായി. ഷോപ്പിംഗ് സെന്ററിൽ നേരിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കംപ്രസ്സറിൽ നിന്നാണ് തീ ഉയർന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

