ബെൽഫാസ്റ്റ്: കനാൽ ടൗപാത്തിന് സമീപം 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന 41 കാരനെയാണ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി. നോർത്താംപ്ടൺ സ്വദേശി റോബർട്ട് ബ്രൗണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം ഒന്നായിരുന്നു സംഭവം. നെനെ നദിയ്ക്ക് സമീപമുളള ബെഞ്ചിൽ മാരകമായി പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു. ഉടനെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൈയിലെ വലിയ മുറിയിൽ നിന്നും രക്തംവാർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
സംഭവത്തിൽ കഴിഞ്ഞ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ കൂടി പോലീസ് പിടികൂടിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

