ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. നഗരത്തിന്റെ പലഭാഗങ്ങളിലും ആളുകൾ സംഘം ചേർന്ന് പട്രോളിംഗ് നടത്തുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പോലീസിന്റെ മുന്നറിയിപ്പ്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ് നെറ്റ് വാച്ച് ഫസ്റ്റ് ഡിവിഷൻ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. രാത്രിയിൽ തെരുവിലൂടെ ആളുകൾ സംഘം ചേർന്ന് നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇവർ മറ്റുള്ളവരുമായി സംഘർഷത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് കണ്ടാൽ ഭയമുളവാക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവർ കുടിയേറ്റക്കാരുടെ സംഘമാണെന്നാണ് സോഷ്യൽ പ്രചരിക്കുന്നത്. സ്വയം പ്രഖ്യാപിത ജാഗ്രതാ സംഘങ്ങൾ എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം.

